Monday, May 25, 2009

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റലും-3

തുടരുന്നു....

അങ്ങനെ പതുക്കെ പതുക്കെ...ഞാൻ ബൂലോകത്തേക്ക് വലത് കാല് വെച്ച് പ്രവേശിച്ചു!..

മിക്കവാറും എല്ലാ മഹത്തുകളുടെ പോസ്റ്റുകളൊക്കെ വായിക്കുമങ്കിലും കമന്റാതെ വിട്ടു..(നമ്പൂരിക്കെന്ത് റാത്തീബ് !). എങ്കിലും ചിലയിടങ്ങളിലൊക്കെ കമന്റുകയും ചെയ്തു, അവയോ... കൊള്ളാം...നന്നായിട്ടുണ്ട്,... തൂടരുക.... എന്നീ നിരർഥക പ്രയോഗങ്ങളിലൊതുങ്ങി.

ആയിടക്കാണ് ഇന്ന് ബൂലോകത്തെ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന...മതം...വേദങ്ങൾ..ദൈവം. .. ഇവക്ക് ശാസ്ത്രവുമായി എന്തൊക്കെ ബന്ധം, ബന്ധമല്ല കുന്തമാണ്...എന്നീ വിഷയങ്ങൾ പല ബ്ലോഗുകളിലായി കാണപ്പെടാൻ തുടങ്ങിയത്. പലപ്പോഴായി ചികഞ്ഞെടുത്തതിൽ എനിക്ക് ഏറ്റവും ആകർഷമായി തോന്നിയത് നമ്മുടെ പ്രിയങ്കരനായ അനിൽശ്രീയുടെ ഹിന്ദുപുരാണങ്ങൾക്ക് അംഗീകാരം!! എന്ന പോസ്റ്റ് ആണ്. മറ്റൊരു ബ്ലോഗിന്റെ പോസ്റ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നു ഇങ്ങനെയൊരു പോസ്റ്റെന്ന് അനിൽ പറയുകയും ചെയ്യുന്നു.(എനിക്ക് കമനന്റാനുള്ള പ്രേരണയും അവിടെ വന്ന ചില കമന്റുകളായിരുന്നു). ബഷീർ വെള്ളറക്കാട് ന്റെ ഒരു പോസ്റ്റിനെ പരമർശിച്ച് നടന്ന ഒരു സുദീർഘ്മായ സൌഹൃദചർച്ചക്കു ശേഷം എന്റെ മത-മലയാള- ഭാഷാ-വിജ്ഞാനപോഷിണി ഞാൻ തുറന്നത് അനിലിന്റെ ആ പോസ്റ്റിൽ ചില കമന്റുകളിട്ടായിരുന്നു.

ചെറിയപാലം എന്നൊരു ബ്ലോഗുണ്ടാക്കി ,ശരിക്കൊന്ന് കമന്റാനുള്ള ധൈര്യം പോലുമില്ലാത്ത എവൻ തുടരെ പോസ്റ്റുകളിടുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കാതിരിക്കാൻ നിങ്ങൾ ചിന്താശക്തി ആർക്കെങ്കിലും മറിച്ച് വിറ്റ് ആ പൈസകൊണ്ട് (ചിന്താശേഷി വിറ്റാൽ എല്ലാർക്കും ഉർപ്യ തന്നെ കിട്ടണമെന്നില്ലല്ലോ..) സർബത്ത് കുടിച്ചില്ലല്ലോ... !

അതാണ്!... അതാണ്..!!. എന്ത് കൊണ്ട് ഞാൻ പോസ്റ്റുകൾ എഴുതി! എന്നിട്ടത് ചിന്ത.കോമിൽ പബ്ലീഷ് ചെയ്തു സാഹസം കാട്ടുന്നു. അറിയണോ നിങ്ങൾക്ക്.?
ഈ ബൂലോകത്ത് അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ല എന്ന് എനിക്ക് തോന്നുന്ന ‘കമന്റ് ഡലീറ്റൽ’ ഒരു ബ്ലോഗ്ഗറിൽ നിന്ന് എനിക്ക് നേരിടെണ്ടിവന്നു. കമന്റുകൾ കുന്നുകൂടട്ടെ എന്നും വിചാരിച്ച് ജന‘പ്രിയ’ പോസ്റ്റുകളിട്ട് കാത്തിരിക്കുന്ന ഒരു പാവം ബ്ലോഗിയെ കണ്ടപ്പോൾ ഒന്ന് കമന്റാൻ തോന്നിയത് എന്റെ തെറ്റോ???.അങ്ങനെ എന്റെ കമന്റ് ഡ്ലീറ്റപ്പെട്ടു! സുഹൃത്തുക്കളെ... കമന്റ് ഡലീറ്റിയ അദ്ദേഹം ഒരു പരമ-ജ്ഞാനി ആയതിനാൽ എനിക്കതിൽ തെല്ലും ദുഖമില്ല.!.

ആ ബ്ലോഗിലേക്ക് ഒരു ലിങ്ക് തരാൻ മാത്രം മാന്യത എനിക്കില്ലാത്തത് കൊണ്ട് അതാരാണെന്നും എന്നോട് ആരും ചോദിക്കരുത്. എങ്കിലും അവിടെ നടന്നതിന്റെ ഒരു ലഘു വിവരണം ഞാൻ പറയാം അടുത്ത പോസ്റ്റിൽ...

9 comments:

ചെറിയപാലം said...

“ഈ ബൂലോകത്ത് അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ല എന്ന് എനിക്ക് തോന്നുന്ന ‘കമന്റ് ഡലീറ്റൽ’ ഒരു ബ്ലോഗ്ഗറിൽ നിന്ന് എനിക്ക് നേരിടെണ്ടിവന്നു.”

ഹന്‍ല്ലലത്ത് Hanllalath said...

കഴിഞ്ഞാഴ്ച എന്റെതും ഒരു മഹാന്‍ ഡിലീറ്റു ചെയ്തു .
തെറി പോയിട്ട് ' തെ ' പോലും ആയിരുന്നില്ല..
മഹാന് മെയില്‍ അയച്ചു ചോദിച്ചപ്പോള്‍ നോ മറുപടി..!!

Anonymous said...

കൊള്ളാം...നന്നായിട്ടുണ്ട്,... തൂടരുക.... :)

കാലം said...

ചില മഹാന്‍ മാര്‍ക്ക് ഏത് ആദര്‍ശത്തേയോ അതിന്റെ വക്താക്കളെയോ വേണമെങ്കിലും പരിഹാസ്യമായി വിമര്‍ശിക്കാം. അതിനുള്ള അവകാശം അവര്‍ക്ക് ആരോ പതിച്ച് നല്‍കിയ പോലാണ് കാര്യങ്ങള്‍. എന്നാല്‍ തിരിച്ചങ്ങോട്ട് അതില്‍ കുറഞ്ഞോ അതേ ഭാഷയിലോ പ്രതികരിച്ചാല്‍ പിന്നെ പല തരം ഭീഷണികളാണ്. “നിന്റെ കമന്റ് ഇനി മുതല്‍ ഞാന്‍ ഡിലീറ്റ് ചെയ്ത് കളയും, ഇനിമുതല്‍ എന്റെ ബ്ലോഗില്‍ കയറി പോകരുത്, നിങ്ങള്‍ ഇനി മുതല്‍ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നതല്ല, ഇത് നിങ്ങല്‍ക്കുള്ള സ്ഥലമല്ല.....”

മതങ്ങളായ മതങ്ങളെയൊക്കെ സത്ബുദ്ധി പഠിപ്പിക്കാലാ മൂപ്പരുടെ പ്രാധാന ജോലി. സ്വന്തം തലയിലെ കളിമണ്ണും അഹങ്കാരവും അത്പത്തവും ഒരു അഭിമാനമായി കൊണ്ട് നടക്കുന്ന ഇത്തരക്കാരെ എന്ത് പേരിട്ട് വിളിക്കണമെന്നാ എന്റെ സംശയം. :)

ചെറിയ പാലം ഇതൊന്നും അത്ര കാര്യമാക്കണ്ട. ഇവര്‍ക്കൊക്കെ സമൂഹം ഒരു വിലയിട്ടിട്ടുണ്ട്. “കൊഞ്ചന്‍ തുള്ള്യാ മുട്ടോളം, പിന്നെ തുള്ള്യാ ചട്ടീല്” അത്രേള്ളൂ.

കാലം ഇവറ്റകളെയൊക്കെ ചവറ്റുകുട്ടയിലാ നിക്ഷേപിക്കാറ് :)

ചെറിയപാലം said...

ഹൻലല്ലത്,
നന്ദി,

സത,
ആ ‘ഡലീറ്റലിന്’ സാക്ഷിയായ താങ്കൾ എന്നെ തെറ്റിദ്ധരിച്ചിട്ടില്ല എന്ന് വിശ്വസിക്കട്ടെ. കാരണം ആ പോസ്റ്റും അതിലെ കമന്റുകളും, താങ്കൾ വായിച്ചിരിക്കുമല്ലോ..

കാലം,
നന്ദി

ചെറിയപാലം said...

സത,
ഒന്ന് പറയാൻ വിട്ടുപോയി.

നന്ദി..വീണ്ടും വരിക.

ഷെരീഫ് കൊട്ടാരക്കര said...

.cheriyapaalam,
Please remember my blog named as"blog malinamaakkaruthu".
The blogger who delet your blog is a big"B". Dont care, proceed as you can.

sheriff kottarakkara .

വശംവദൻ said...

ആശംസകള്.

Faizal Kondotty said...

സുഹൃത്തേ ..
ഒരു കമന്റ്‌ ഡിലീറ്റിയത് ഒരു പ്രചോദനം ആകട്ടെ താങ്കള്‍ക്കു .. ( already പ്രചോദനം ആയിടുണ്ടെന്നു തോന്നുന്നു , ഒരു ഡിലീറ്റിയത് രണ്ടു പോസ്റ്റു , കൊള്ളാം ) .താങ്കള്‍ അസ്സലായിട്ട് എഴുതുമെന്ന്‍ ഈ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മാന്സ്സിലായി .. ബൂലോഗത്തിനു നിങ്ങളെ ആവശ്യമുണ്ട് .. അതിനാല്‍ ഇനിയും ബ്ലോഗുകളില്‍ കമന്റുക ..