Tuesday, May 26, 2009

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റലും-അവസാന ഭാഗം


.........മേൽ പറഞ്ഞ ആ ബ്ലോഗിലേക്ക് ഒന്ന് പാളിനോക്കാം , (ശരിക്ക് നോക്കാൻ ധൈര്യമില്ല! എനിക്കവിടെന്ന് താക്കീത് കിട്ടിയതാ അങ്ങോട്ട് ഇനി മേൽ വന്നേക്കരുതെന്ന്!)..........
പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങൾ:-
>>>സാമാന്യവിദ്യാഭ്യാസമെങ്കിലുമുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം 'നാൽക്കവലവാദപ്രതിവാദങ്ങളിൽ'തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലത്”<<<<
>>>>“ദൈവത്തെ നേരിൽ കാണാൻ 'കത്തോലിക്കാസഭയുടെ ജ്വരം മുഴുക്കുന്നു', 'ABCD-വക്രത' മുതലായ ആത്മീയബ്ലോഗുകളിൽ സത്യത്തിന്റെ ധൂപക്കുറ്റിയിൽ നിന്നും 'ഖുമുഖുമാ' സ്വർഗ്ഗത്തിലേക്കുയരുന്ന കുന്തുരുക്കത്തിന്റെ പുകമറക്കിടയിലൂടെ സൂക്ഷിച്ചു് നോക്കിയാൽ മതി.”<<<<
>>>“ചില അറബികൾ ആർത്തവം കഴിഞ്ഞു് ശുചിയായ ഭാര്യമാരെ തൂമ്പയും മൺവെട്ടിയും, നേഞ്ചലും നുകവുമായി മാത്രമേ സമീപിക്കാറുണ്ടായിരുന്നുള്ളൂ എന്നാണു് കേൾവി”<<<<
>>>>>“ഒരു ദൈവവിശ്വാസി പ്രപഞ്ചം എന്ന വാക്കുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതു്? ഇത്തിരി വലിയ ഏതോ കോഴിക്കോടോ? അതോ അതിലും വലിയൊരു 'കോഴിക്കൂടു്' തന്നെയോ?<<<<

..പോസ്റ്റ് അങ്ങനെ നീണ്ടു കിടക്കുന്നു..വാലില്ലാപുഴപോലെ...
നമ്മുടെ ജബ്ബാറ് മാഷ് പോലും തന്റെ വിമർശനങ്ങളുടേ കൊട്ട ചെരിയുമ്പോൾ ശ്രദ്ധാലുവാണെന്നും പ്രതിപക്ഷ ബഹുമാനം പുലർത്തിത്തന്നെയാണ് 'നാൽക്കവലവാദപ്രതിവാദങ്ങൾ’ നടത്താറുള്ളതെന്നും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ‘ഇദ്ദേഹം’ പറയുന്നത് വിശ്വാസികൾ ദൈവത്തെ പെറുക്കി കൂട്ടി കീശയിലാക്കി അല്ലേലുയാ പാടി നടക്കുകയാണെന്നാ. പ്രതിപക്ഷത്തിരിക്കുന്ന ചില ‘ദൈവ‘ കമന്റാളികൾ അദ്ദേഹത്തിന്റെ പോസ്റ്റോ അല്ലെങ്കിൽ പോസ്റ്റുകളെ മുഴുവനുമായോ ഒന്നോടിച്ചു നോക്കുക പോലും ചെയ്യാതെയാണ് 'നാൽക്കവലവാദപ്രതിവാദങ്ങളിൽ' പങ്കടുക്കാൻ വന്നതെന്ന് തോന്നിപ്പോയി! വിശ്വാസപ്രമാണങ്ങളിൽ തെല്ലും അറിവില്ലാത്ത ഒരു മാന്യന് തത്വോപദേശം നൽകാനാണ് ഞങ്ങൾ വന്നതെന്ന് ചില കമന്റാളികൾ വിളിച്ച് പറയുന്നുമുണ്ടായിരുന്നു അവിടെ. ദുബായിൽ നിന്നും കാരക്കവിൽക്കാൻ ഖസീമിലേക്ക് വന്നാൽ എന്താകും അവസ്ഥ എന്ന് മനസ്സിലാക്കാതിരിക്കാൻ എട്ടാം ക്ലാസ്സ് പാസാകാത്തവർ ബ്ലോഗെഴുതാൻ ഇറങ്ങിപ്പുറപ്പെടില്ലല്ലോ..

ആ ബ്ലോഗിലെ ചില കമന്റുകൾ കൂടി നോക്കാം:-

1.>>>മനുഷ്യരുടെ വഴികാട്ടികളായി മുൻപേ പോകാൻ യോഗ്യർ എന്നു് സ്വയം കരുതുന്ന വേറൊരുതരം 'അൽപപ്രാണികൾ' ആണു് കഴിയുമെങ്കിൽ ഇതു് മനസ്സിലാക്കേണ്ടതു്<<<<
2. >>>ഇത് വായിച്ച് ഈ "ദൈവ ബ്ലോഗ്ഗികള്‍ " (അതോ ഭോഗികളോ) എല്ലാരും മാനസാന്തരപ്പെടട്ടെ !! ചിന്ത . കോം തുറക്കാന്‍ വയ്യ എന്നായിട്ടുണ്ട്. ദൈവത്തിന്റെ defenders - നെക്കൊണ്ട്<<<<<"
3.>>>ചാടിക്കളിക്കെട കൊച്ചുരാമാ, ആടിക്കളിക്കെട കൊച്ചുരാമാ" എന്നരീതിയിൽ അല്ലാഹുവിനു് വേണ്ടി കുരങ്ങുകളി നടത്തി 'ബരണിപ്പാട്ടു്' പാടുന്ന 'മലക്കുകൾ' വേറെയും! ഇതൊന്നും പോരാത്തതിനു് ബിഗ്‌-ബാംഗും, ക്വാണ്ടം ഫിസിക്സും, ജെനറ്റിക്സും, ലോകത്തിലുള്ള മറ്റു് മുഴുവൻ ശാസ്ത്രശാഖകളിലേയും വിവരങ്ങളും വേദഗ്രന്ഥങ്ങളിൽ ഉണ്ടു് എന്ന വാദവുമായി വരുന്ന ചില ദൈവശാസ്ത്രജ്ഞരും! അതു് പറയുന്നവർ അധികവും ഈ വിവരങ്ങളുടെ പൊട്ടും പൊടിയും ഏതെങ്കിലും 'കല്യാൺജി ആനന്ദ്ജി' യിൽ നിന്നും കേട്ടറിവു് മാത്രമുള്ളവരും കൂടി ആവുമ്പോൾ ചിത്രം പൂർത്തിയായി<<<<
4.>>>ചെറിയപാലം,ഇനിയെന്റെ ബ്ലോഗിൽ കമന്റ്‌ ചെയ്താൽ അതു് ഞാൻ ഡിലീറ്റ്‌ ചെയ്യും. ഇതു് അറിവിനായി.<<<(ഈ ‘ഭീഷണി’ക്ക് ശേഷം ഞാൻ ഇട്ട കമന്റ് അദ്ദേഹം ഡലീറ്റുകയും ചെയ്തു)

ഞാൻ ആ പോസ്റ്റിനു ആകെ ഇട്ടത് രണ്ട് കമന്റുകളായിരുന്നു അവ കൂട് കാണുക:-

1. >>>>ചിന്താശേഷി ഒരു പുക്തിവാദത്തിനും അടിയറവെക്കാത്തവരുമായി സംവദിക്കുന്നതായിരിക്കും ഉത്തമം.ബുദ്ധിയും,മനസ്സും സീൽ ചെയ്ത് വിട്ടവരെക്കുറിച്ച് ഖുർആനിൽ തന്നെ സൂചനയില്ലേ..<<<>>>>വായിൽ തോന്നിയതൊക്കെ വിളീച്ച് പറയാൻ ഇവിടെ കോതക്ക് മാത്രമല്ല ദൈവ ബ്ലോഗികളല്ലാത്തവർക്കും, അല്ലെങ്കിൽ ‘ഭോഗികൾക്കും’ പറ്റില്ലേ.. ഇതൊരു ‘ബ്ലോഗ്’ മാത്രമല്ലേ....<<< (‘ഭോഗി‘ എന്ന വാക്ക് ഒരു സ്വപക്ഷ കമന്റാളി നേരത്തെ ഉപയോഗിച്ചത് ഞാൻ എടുത്തുദ്ധരിച്ചതാണു).

എന്റെ മാന്യവായനക്കാർ തന്നെ മുകളിൽ ഉദ്ദരിച്ച കമന്റുകളും പിന്നെ എന്റെ കമന്റുകളും ഇനി ഒന്ന് ചേർത്തുവായിച്ച് നോക്കുക. എന്നിട്ട് ‘പ്രതിപക്ഷ ബഹുമാനം‘ എന്ന്തിന്റെ നിർവചനത്തിന് ഏതെങ്കിലും നിഘ്ണ്ടു നോക്കുക!

പ്രതിപക്ഷത്തിരിക്കുന്ന ഒരു ദൈവബ്ലോഗി നിരന്തരം ബ്ലോകർത്താവിന് ..മാ‍ന്യൻ, അസഹിഷ്ണുതയില്ലാത്തവൻ, പ്രതിപക്ഷത്തെ ബഹുമാനിക്കുന്നവൻ... എന്നിങ്ങനെ പല സർട്ടിഫിക്കേറ്റുകളും എഴുതി തള്ളി കൊണ്ട് തന്റെ സീറ്റ് അവിടെ സ്ഥിരപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു ചോദ്യത്തിന് എനിക്കിപ്പോഴും ഉത്തരമില്ല.!
“ പ്രതിപക്ഷ ബഹുമാനം നിലനിത്തുന്ന ബ്ലോഗെന്ന് ദൈവത്തിന്റെ ബ്ലോഗേഴ്സ് പോലും ... പറയാൻ അറക്കാത്ത ആ ബ്ലോഗിൽ എന്റെ കമന്റ്റിന് മാത്രം എന്ത് കൊണ്ട് മുഖം വെട്ടിച്ചു!!! പരിഷ്കാരിയായ ടിന്റുമോൾ അപ്പച്ചന്റെ വെറ്റില കോളാമ്പിയിൽ കയ്യിട്ട പോലെ....
എന്റെ കമന്റുകൾ അത്രക്ക് മോശമായിരുന്നോ? അതോ എന്റെ മലയാള വിജ്ഞാനഭാഷകോശകം അത്രക്ക് നിലവാരമുള്ളതായിട്ടോ.......???????????????

4 comments:

Unknown said...

അവിടെ ഗ്രന്ഥങ്ങള്‍ ഒക്കെ കാണാതെ പഠിച്ചവര്‍ക്കെ വല്ലതും ഇടാന്‍ പറ്റൂ.. അതും ഒരു പരുധി കഴിഞ്ഞാല്‍ അദ്ദേഹത്തിന് പുടിക്കൂലാ.. പുള്ളി ഒരു മാഷാന്നു കരുതി ഷമി..

Anonymous said...

സുഹൃത്തേ,

താങ്കള്‍ പറഞ്ഞത് സത്യമാണ്.. ഏതു ബ്ലോഗിനെ കുറിച്ചാണ് പറയുന്നത് എന്ന് ഇപ്പോളാണ് മനസ്സിലായതെന്കിലും, ആ ബ്ലോഗിലെ പലതിനോടും ആശയമായി യോജിപ്പുണ്ടെങ്കിലും, ഈ കാര്യത്തില്‍ താങ്കളോടൊപ്പം നില്‍ക്കുന്നു..

ആ ബ്ലോഗില്‍ താങ്കളോട് പറഞ്ഞ ശേഷം എന്നോടും എന്തോ പറഞ്ഞു, എനിക്ക് എന്നെ ആണോ,താങ്കളെ ആണോ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായില്ലെങ്കിലും.. എന്നോടും ചെറിയ പന്തികെടുള്ള പോലെ തോന്നിയതിനാല്‍ ഞാന്‍ നിര്‍ത്തി!!! പൂച്ചക്ക് എന്താ പൊന്നുരുക്കുന്നിടത്ത് കാര്യം??

ചെറിയപാലം said...

ചാരുകസേര,
നന്ദി.

സത,
ആശയപരമായി ഭിന്നാഭിപ്രായമുള്ളവർ സംവദിക്കുന്നത് ബ്ലോഗിൽ മാത്രമല്ല.എന്നാൽ ബ്ലോഗിന്റെതായ ചില ഗുണങ്ങളെ ഏത് വിധേനയും ദുരുപയോഗപ്പെടുത്താനുള്ള ശ്രമങ്ങളെ കാണാതിരുന്നു കൂടാ...

നന്ദി.

Anonymous said...

ചെറിയ പാലം,

കൂടുതല്‍ കമന്റുകള്‍ ഇല്ലല്ലോ? മനുഷ്യര്‍ എപ്പോളും ആര് പറയുന്നു എന്നാണു നോക്കാറ്.. എന്ത് പറയുന്നു എന്ന് നോക്കുക വളരെ വളരെ ചുരുക്കം ചിലര്‍...
ഇതിനു കമന്റിടാന്‍ എല്ലാവര്ക്കും ഇത്തിരി 'മടി' കാണും.. :-)