പറഞ്ഞവന്നത്, മലയാളത്തോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് അന്ന് കൊടിപിടിച്ചതെങ്കിൽ ഞാൻ പോന്റുകൾ വായിച്ച് കമന്റിടാതിരിക്കുമോ..ഇല്ല. പിന്നെയോ....മറ്റൊരു ഹോസ്റ്റൽ വിവാദവുമായി (പിന്നീട് പറയാം) ബന്ധ്പ്പെട്ട് നായര്‍ ഉസ്താദുമാര്‍ സർവ്വ ബഹുമതികളൊടെ എന്ന സ്കൂളിൽ നിന്നും യാത്ര അയച്ചു. ചെന്ന് പെട്ടതോ 916 ഉസ്താദുമാരുടെ മടയിൽ! ദക്ഷിണ വെക്കുന്നതിനു മുൻപു ഒരു നിമിഷം ഞാൻ ആലോചിച്ചു.! മുത്തവകളെ പേടിച്ച് ഓടിയ ഞാൻ ചെന്ന് പെട്ടത് മുത്തവാ ആപ്പീസിലോ? (മുത്തവകൾ: സൌദിമതകാര്യവകുപ്പ് ഉദ്ദ്യോഗസ്ഥർ). പറഞ്ഞിട്ട് കാര്യമില്ല!
തുടർന്ന്, ഞമ്മളുടെ ദീനീ ഭാഷയായ അറബിയും,ബാക്കി ആംഗലേയവും പിന്നെ ‘കുരച്ച്’ മലയാളവുമായി കാലചക്രം മുന്നോട്ട്! ഫലമോ... ഒന്നും ശരിക്ക് അങ്ങട്ട് തലയിൽ കയറിയതുമില്ല. ബാലരമയും, പൂമ്പാറ്റയും, പിന്നെ മമത്ത്കക്കാന്റെ പീടികയിൽ നിന്നും ഓസ്സിന് വായിക്കുന്ന മംഗളം,നാന, ചിത്രഭൂമി, ഗൃഹലക്ഷ്മി എന്നീ കിത്താബുകളിലൂടേ ഞാൻ എന്റെ മലയാള ഭാഷാ പരിജ്ഞാനം പതിന്മടങ്ങ് വർധിപ്പിച്ചു. എങ്കിലും എന്നിലെ ആത്മസിശ്വാസം മാത്രം പഴയപടി തന്നെ. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട്ടേ കലാലയ ജീവിതം നിമിത്തമാണ് ഇന്ന് ഈ ബ്ലോഗിൽ എന്തെങ്കിലുമൊക്കെ എഴുതാൻ സാധിക്കുന്നതെന്ന് ഞാൻ കരുതുന്നു. കാരണം നന്നായി മലയാളം സംസാരിക്കുന്ന പാലക്കാട്, എറണാകുളം ജില്ലക്കാരായിരുന്നു അവിടെ എന്റെ സഹപാഠികൾ. ആ ഒത്തിരി നല്ല സുഹൃത്തുകളെ ഞാൻ ഇവിടെ നന്ദിയോടേ സ്മരിക്കുട്ടേ.
ഒടുവിൽ ഇന്ത്യയിലെ അല്ല കൊച്ചുകേരളത്തിലെ അതുമല്ല്ലാ ഒരു കൊച്ചു ഗ്രാമത്തിലെ എന്റെ കുടിവെള്ളം വറ്റിയതോടേ കടൽ കടക്കാതിരിക്കാൻ കഴിഞില്ല. അങ്ങനെ സൌദിയിൽ എത്തിപ്പെട്ടു.
ഇവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. ചെല്ലുന്നിടത്തൊക്കെ തെക്കന്മാർ... കണുമ്പോഴേ എന്റെ നെഞ്ജിൽ ആരോ മുള്ളാണി കൊണ്ട് തോണ്ടുന്ന ഒരു പ്രതീതിയും,പിന്നെ അപകർഷതാബോധവും.
ഈ കഴിഞ്ഞ ആഴ്ച്ച ഓയിൽ ചെയിഞ്ജിന് ചെന്ന ഷോപ്പിലെ ആൾ നമ്മുടെ തിരോന്തരംകാരൻ. എന്റെ കഷ്ടകാലത്ത്നോ അതോ അങ്ങേരുടേയോ എന്നറിയില്ല മൂപ്പർ ഇലക്ഷൻ റിസൾട്ടിനെ പറ്റി സംസാരിച്ചു തുടങ്ങി.. .ഊം...അതെ....അല്ലാതെപിന്നെ... എന്നൊക്കെ തട്ടിമൂളിക്കൊണ്ട് ഞാനും നിന്നു മന്ന്സ്സിൽ എന്നെ പ്രാകികൊണ്ട്..എന്തിനീ വഴി വന്നൂ...നീ...!
----------------------------
ഇമ്മാതിരി മലയാള ഭാഷാപരിജ്ഞാനവും വെച്ച് ബ്ലോഗ്ഗിൽ വന്ന എന്റെ അവസ്ഥയോ....
അതിനെക്കുറിച്ചാണ് അടുത്ത പോസ്റ്റിൽ പറയാൻ ഉള്ളത്....
Subscribe to:
Post Comments (Atom)
6 comments:
"ഊം...അതെ....അല്ലാതെപിന്നെ... എന്നൊക്കെ തട്ടിമൂളിക്കൊണ്ട് ഞാനും നിന്നു മന്ന്സ്സിൽ എന്നെ പ്രാകികൊണ്ട്..എന്തിനീ വഴി വന്നൂ...നീ...!"
ബാക്കി പോരട്ടെ..
ബല്യ ബിബരം ആയിരുന്നു അല്ലെ ഹിമാറെ
ഹാവൂ,വയ്യ:)
പോട്ടെ.
കമന്റുന്നില്ല.:)
അമ്പമ്പോ ഇത്രേം മലയാള വിവരമോ..
പോരട്ടെ പോസ്റ്റുകള്‍..
:)
സാഗർ,
അനോണീ,
വികടശിരോമണി,
ഹൻലല്ലത്,
എല്ലാവർക്കും നന്ദി...
Post a Comment