തുടരുന്നു....
അങ്ങനെ പതുക്കെ പതുക്കെ...ഞാൻ ബൂലോകത്തേക്ക് വലത് കാല് വെച്ച് പ്രവേശിച്ചു!..
മിക്കവാറും എല്ലാ മഹത്തുകളുടെ പോസ്റ്റുകളൊക്കെ വായിക്കുമങ്കിലും കമന്റാതെ വിട്ടു..(നമ്പൂരിക്കെന്ത് റാത്തീബ് !). എങ്കിലും ചിലയിടങ്ങളിലൊക്കെ കമന്റുകയും ചെയ്തു, അവയോ... കൊള്ളാം...നന്നായിട്ടുണ്ട്,... തൂടരുക.... എന്നീ നിരർഥക പ്രയോഗങ്ങളിലൊതുങ്ങി.
ആയിടക്കാണ് ഇന്ന് ബൂലോകത്തെ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന...മതം...വേദങ്ങൾ..ദൈവം. .. ഇവക്ക് ശാസ്ത്രവുമായി എന്തൊക്കെ ബന്ധം, ബന്ധമല്ല കുന്തമാണ്...എന്നീ വിഷയങ്ങൾ പല ബ്ലോഗുകളിലായി കാണപ്പെടാൻ തുടങ്ങിയത്. പലപ്പോഴായി ചികഞ്ഞെടുത്തതിൽ എനിക്ക് ഏറ്റവും ആകർഷമായി തോന്നിയത് നമ്മുടെ പ്രിയങ്കരനായ അനിൽശ്രീയുടെ ഹിന്ദുപുരാണങ്ങൾക്ക് അംഗീകാരം!! എന്ന പോസ്റ്റ് ആണ്. മറ്റൊരു ബ്ലോഗിന്റെ പോസ്റ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നു ഇങ്ങനെയൊരു പോസ്റ്റെന്ന് അനിൽ പറയുകയും ചെയ്യുന്നു.(എനിക്ക് കമനന്റാനുള്ള പ്രേരണയും അവിടെ വന്ന ചില കമന്റുകളായിരുന്നു). ബഷീർ വെള്ളറക്കാട് ന്റെ ഒരു പോസ്റ്റിനെ പരമർശിച്ച് നടന്ന ഒരു സുദീർഘ്മായ സൌഹൃദചർച്ചക്കു ശേഷം എന്റെ മത-മലയാള- ഭാഷാ-വിജ്ഞാനപോഷിണി ഞാൻ തുറന്നത് അനിലിന്റെ ആ പോസ്റ്റിൽ ചില കമന്റുകളിട്ടായിരുന്നു.
ചെറിയപാലം എന്നൊരു ബ്ലോഗുണ്ടാക്കി ,ശരിക്കൊന്ന് കമന്റാനുള്ള ധൈര്യം പോലുമില്ലാത്ത എവൻ തുടരെ പോസ്റ്റുകളിടുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കാതിരിക്കാൻ നിങ്ങൾ ചിന്താശക്തി ആർക്കെങ്കിലും മറിച്ച് വിറ്റ് ആ പൈസകൊണ്ട് (ചിന്താശേഷി വിറ്റാൽ എല്ലാർക്കും ഉർപ്യ തന്നെ കിട്ടണമെന്നില്ലല്ലോ..) സർബത്ത് കുടിച്ചില്ലല്ലോ... !
അതാണ്!... അതാണ്..!!. എന്ത് കൊണ്ട് ഞാൻ പോസ്റ്റുകൾ എഴുതി! എന്നിട്ടത് ചിന്ത.കോമിൽ പബ്ലീഷ് ചെയ്തു സാഹസം കാട്ടുന്നു. അറിയണോ നിങ്ങൾക്ക്.?
ഈ ബൂലോകത്ത് അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ല എന്ന് എനിക്ക് തോന്നുന്ന ‘കമന്റ് ഡലീറ്റൽ’ ഒരു ബ്ലോഗ്ഗറിൽ നിന്ന് എനിക്ക് നേരിടെണ്ടിവന്നു. കമന്റുകൾ കുന്നുകൂടട്ടെ എന്നും വിചാരിച്ച് ജന‘പ്രിയ’ പോസ്റ്റുകളിട്ട് കാത്തിരിക്കുന്ന ഒരു പാവം ബ്ലോഗിയെ കണ്ടപ്പോൾ ഒന്ന് കമന്റാൻ തോന്നിയത് എന്റെ തെറ്റോ???.അങ്ങനെ എന്റെ കമന്റ് ഡ്ലീറ്റപ്പെട്ടു! സുഹൃത്തുക്കളെ... കമന്റ് ഡലീറ്റിയ അദ്ദേഹം ഒരു പരമ-ജ്ഞാനി ആയതിനാൽ എനിക്കതിൽ തെല്ലും ദുഖമില്ല.!.
ആ ബ്ലോഗിലേക്ക് ഒരു ലിങ്ക് തരാൻ മാത്രം മാന്യത എനിക്കില്ലാത്തത് കൊണ്ട് അതാരാണെന്നും എന്നോട് ആരും ചോദിക്കരുത്. എങ്കിലും അവിടെ നടന്നതിന്റെ ഒരു ലഘു വിവരണം ഞാൻ പറയാം അടുത്ത പോസ്റ്റിൽ...
Showing posts with label ഡ്ലീറ്റുകൾ. Show all posts
Showing posts with label ഡ്ലീറ്റുകൾ. Show all posts
Monday, May 25, 2009
Subscribe to:
Posts (Atom)