Showing posts with label ഓർമ്മകൾ. Show all posts
Showing posts with label ഓർമ്മകൾ. Show all posts

Sunday, May 24, 2009

പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റൂലും-1

ബ്ലോഗിൽ ഒരു തുടക്കക്കാരനായ എനിക്ക് ആകെ ചെയ്യാനുണ്ടായിരുന്നത് അഗ്രഗേറ്ററിൽ വരുന്ന പോസ്റ്റുകൾ വായിക്കുക മാത്രമായിരുന്നു. ക്രമേണ ക്രമേണ പോസ്റ്റുകൾ വായിക്കുംതോറും അവയ്ക്ക് കമന്റുകൾ ഇടണോ...അതോ... വോണ്ടയോ.. കമന്റ് ഇട്ടാൽ ആ ബ്ലോഗർ എന്ത് വിചാരിക്കും...ചിലപ്പോൾ എന്നെ കളിയാക്കി മറുപടി കമന്റിടുമൊ..അല്ലെങ്കിൽ നന്ദി അറിയിക്കുമോ...എന്നീ ചിന്തകളിലെക്ക് കയറ്റം കിട്ടി.

എന്നാലോ.... കൊടകരപുരാണൻ, ബർളി, ഇടിവാളൻ, ഇത്തിരിവെട്ടൻ, ഉപാസനൻ, മരമാക്രീ,വാഴക്കോടൻ , കാപ്പിലാൻ,നരിക്കൂനൻ, ഏറനാടൻ...എന്നു വേണ്ട ഇന്നലെ മുളച്ച നമ്മുടെ കുബൂസ്മാനിക്ക വരെ സ്വൈരവിഹാരം നടത്തിപ്പോരുന്ന ഈ ബൂലോകത്ത് ചെറിയപാലത്തിന് എന്ത് സ്കോപ്പ്...അല്ലെങ്കിൽ തന്നെ എന്ത് കോപ്പ്!. ഇത് മറ്റാരും ചിന്തിച്ചില്ലെങ്കിലും എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല. അതാണ് ചെറിയപാലം(ഞാനും ഒരു സ്വയം പൊക്കിയായോ) എന്തുകൊണ്ടെന്നല്ലേ...പറയാം.

ഒരു പക്ഷേ..നിങ്ങളിൽ ചിലർക്കെങ്കിലും ഒർമ്മകാണുമോ എന്നെനിക്കറിയില്ല... കുറച്ച് വർഷങ്ങൾ പിന്നോട്ട് നടക്കാൻ തയ്യാറുണ്ടോ ആരെങ്കിലും...ഉണ്ടെങ്കിൽ പോരൂ.....അല്ലാത്തവർക്ക് ഹോൾട് ചെയ്യാം...തൽക്കാലം. തൊണ്ണൂറുകളുടെ അവസാനം കേരളത്തിലെ പ്രമുഖ പത്രങ്ങളിൽ ഒരു വാർത്ത... “ ക്ലാസ്സ് റൂമിൽ ആംഗലേയഭാഷ സംസാരിക്കാത്തതിന് ഒരു വിദ്യാർഥിയുടേ തല സുകൂൾ അതികൃതർ മൊട്ടയടിച്ചു”- ചിലർക്കെങ്കിലും ഓർമ്മകിട്ടാതിരിക്കില്ല. ചില സാങ്കേതിക പ്രശ്നം മൂലം സ്ഥലവും കുട്ടിയുടെ പേരും പറയാൻ നിർവ്വാഹമില്ല (നിർബൻദ്ധമുള്ളവർക്ക് മെയിൽ അയക്ക്പ്പെടുന്നതാണ്). ആ വിദ്യാർഥിക്ക് ഐക്യദാർഡ്യം പ്രക്യാപിച്ചുകോണ്ട് പ്ലക്കാർഡുകളേന്തി ഞങ്ങൾ കുറച്ച് പേർ ഞങ്ങളുടെ സുകൂളിലും ഒരു മാർച്ചും നടത്തി, അതും ഒരു ഞായറാഴ്ച്ച ദിവസമോ...അല്ല സുഹൃത്തെ അത് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു. ഗേളുകൾസ് (അങ്ങനെയേ അന്ന് പറയാൻ പാടുള്ളൂ) ഞങ്ങളെ പിന്തുണിച്ചു. എങ്ങ്നെയെന്നല്ലേ...മൌനികളായി...അവരരുടെ സീറ്റിൽ അമർത്തി ഇരുന്നുകൊണ്ട്..... വരാന്തകളിൽ അണിനിരന്നുകൊണ്ട് ബാക്കി ബോയിഗേൾസുകളും അവരവരുടെ പിന്തുണ ഞങ്ങൾക്ക് കാണിച്ചു തന്നു. മനസ്സുകളിൽ അവരും ഇങ്കുലാബ് വിളിച്ചിരിക്കുമെന്ന് എനിക്ക് വെറുതെ തോന്നുന്നു. വിളിച്ചിരിക്കുമോ?.....അങ്ങനെ ആ മാർച്ചിന്റെ ഗതി ഞങ്ങൾ ഉദ്ദേശിച്ചിടത്തൂടെ മാർച്ചാതെ അത് തലമൂത്ത അധ്യാപകന്റെ ആപ്പീസിലേക്ക് ഞങ്ങൾ പോലും അറിയാത്ത ഒരു മാർച്ചായി മാറി. പിന്നെ നിങ്ങൾക്ക് ഊഹിക്കാമല്ലോ.... കുനിഞ്ഞ് നിന്ന് നമ്മുടെ നിതംബ്ബം(അങ്ങനെയല്ലേ) കൊണ്ട് ചൂരലിനെ തടുക്കുകയും പിന്നെ നാക്ക് പുറത്തേക്ക് ഇട്ട് ഇറ്ച്ചികടയിൽ കാണുന്ന പോത്ത്ന്റെ മാതിരി നാവ് കടിച്ച് പിടിക്കുകയും ചെയ്യുക, അപ്പൊ ആകെക്കൂടി ദേഹം മുഴുവനും ഒരു തരിപ്പേ ഉണ്ടാകൂ എന്ന് അന്ന് മനസ്സിലായി, മൊത്തത്തിൽ ഗുണം തന്നെ! പിന്നീടും ഉപകാരപ്രദമായിരുന്നു ആ രീതി പലവട്ടം.

എന്ത് കൊണ്ട് ആ വിഖ്യാത ഐക്യദാർഡ്യമാർച്ച് എന്ന് ചിലരെങ്കിലും ചിന്തിച്ചോ?
നായരുകളുടെ (N.S.S.) ആംഗലേയാധിഷ്ടിത സുകൂളിൽ ഞ്ങ്ങളുടെ അതായത് കുറച്ച് മാപ്പിളക്കുട്ടികളുടെ സ്വന്തം ശൈലികളായ ഇച്ചും,ഇജും,അനക്കും എന്ന നമ്മുടെ കുമാരനാശാൻ കേട്ടാൽ പോലും മൂക്കത്ത് വിരൽ വെച്ച് കയ്യടിച്ചുപോവുന്ന ‘ഫാഷ’ പോയിട്ട് കോത്തായത്ത് കാരുടേ മനോരമ ശൈലി പോലും ഉപയോഗ്ഗീക്കാൻ നമ്മുടെ നായരുട്ട്യേൾക്കും ഹറാമായിരുന്നു ആ കാലം. അതിനെ ചോദ്യം ചെയ്താൽ നിങ്ങൾ സപ്പോർട്ടുമോ..? ഊം...പറയീ...

ബാക്കി ഭാഗം ഉടൻ......